പയ്യോളി നഗരസഭ സി.എച്ച്. സ്മാരക പബ്ലിക് ലൈബ്രറിയിൽ വായനദിനം ആചരിച്ചു

news image
Jun 20, 2026, 5:21 am GMT+0000 payyolionline.in

പയ്യോളി: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ ചരമദിനത്തിൽ പയ്യോളി നഗരസഭ സി.എച്ച്. മുഹമ്മദ് കോയ സ്മാരക പബ്ലിക് ലൈബ്രറിയിൽ വായനദിനാചരണം സംഘടിപ്പിച്ചു. വായനാ സംസ്കാരത്തിന് വിത്തുപാകിയ പി.എൻ. പണിക്കരുടെ ചിത്രം പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ അനാച്ഛാദനം ചെയ്തു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ അല്ലെങ്കിൽ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. ഹൈറുന്നിസ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ബാലകൃഷ്ണൻ, ലൈബ്രറി കൗൺസിൽ അംഗങ്ങളായ പി.എം. അഷറഫ് മാസ്റ്റർ, ബഷീർ മേലടി, ശശി മാസ്റ്റർ, നിഷാദ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞാമു, നഗരസഭാ സെക്രട്ടറി വിജില, സൂപ്രണ്ട് രാഗേഷ്, കൗൺസിലർമാരായ പി.പി. അബ്ദുൽ അസീസ്, ആരിഫ ഫൈസൽ, കെ.കെ. ഷൈജ, ഷാഹിദ പുറത്തൂട്ട്, വിനീത സോമൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. പരിപാടിക്ക് ലൈബ്രറിയൻ കാട്ടോടി ഇസ്മത്ത് നന്ദി പ്രകാശപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe