പയ്യോളി: പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ദീർഘവർഷങ്ങളായി വ്യായാമം നടത്തുന്നവരുടെ കൂട്ടായ്മയായ ‘ടീം വാക്കേഴ്സ് പയ്യോളി’ അംഗങ്ങൾക്കുള്ള പുതിയ ജേഴ്സിയുടെ പ്രകാശനവും അംഗത്വ വിതരണവും നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ചടങ്ങ് നിർവ്വഹിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓപ്പൺ ജിമ്മുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചുവരികയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ചടങ്ങിനെത്തിയ അദ്ദേഹം ടീം അംഗങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ പ്രഭാതസവാരി നടത്തുകയും, സ്കൂൾ മൈതാനത്തിന്റെ നിലവിലുള്ള ശോചനീയാവസ്ഥ നേരിൽക്കണ്ട് മനസ്സിലാക്കി ആവശ്യമായ നടപടികൾ ഉറപ്പുനൽകുകയും ചെയ്തു.
ചടങ്ങിൽ കൂട്ടായ്മയുടെ ഭാരവാഹികളായ അജയ്ബിന്ദു, അരവിന്ദൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ, സനൽ, നിയാസ്, എം.ടി. രാജേഷ്, റിയാസ് ടി.കെ., സുമേഷ് എന്നിവർ നേതൃത്വം നൽകി.
