തുറയൂർ: ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തുറയൂർ പഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്ന ‘നക്ഷത്ര സംഗമം’ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുറയൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരും പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കാണ് അനുമോദനം നൽകിയത്. കെ.എം. അഭിജിത്ത് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ രണ്ടു വർഷമായി തുറയൂരിലെ വിവിധ ഭാഗങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ, കായിക മേഖലകളിൽ മികവ് തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ട്രസ്റ്റ് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ വി.വി. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ, വൈസ് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അർഷാദ് ആയനോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിജിഷ സി.കെ, കുറ്റിയിൽ അബ്ദുൽ റസാഖ്, നസീമ തെനങ്കാലിൽ, വാർഡ് മെമ്പർമാരായ ലത്തീഫ് തുറയൂർ, ജിഷ മാടായി, സി.എ. നൗഷാദ് മാസ്റ്റർ, ശ്രീകല കെ.പി, ട്രസ്റ്റ് അംഗങ്ങളായ സജീബ് എ.എം, കെ.ടി. ഷിജിത്ത്, ഡോ. ഫഹീം അബ്ദുള്ള, അഡ്വ. രാജീവൻ വെളുത്തടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സഹദേവൻ പടന്നയിൽ സ്വാഗതവും ട്രഷറർ രാജൻ ഒടിയിൽ നന്ദിയും രേഖപ്പെടുത്തി.
