ശമ്പള-പെൻഷൻ പരിഷ്കരണ അട്ടിമറി: കെ.എസ്.എസ്.പി.യു. കോഴിക്കോട് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

news image
Jun 24, 2026, 8:49 am GMT+0000 payyolionline.in

കോഴിക്കോട്: ജീവനക്കാരുടെ ശമ്പളപരിഷ്കരണവും പെൻഷൻ പരിഷ്കരണവും സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണ കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കവാടത്തിൽ നടന്ന ധർണ്ണയിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.വി. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. ഗിരിജ, എ. വേലായുധൻ, വി.കെ. സുകുമാരൻ, എടത്തിൽ ദാമോദരൻ, പി. സൗദാമിനി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി സി. അശോകൻ സ്വാഗതവും, ജില്ലാ ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe