പയ്യോളി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിൽ താഴെ എത്തിയിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ തയ്യാറാകാത്ത കേന്ദ്ര നിലപാടും, അധിക നികുതി വരുമാനം വേണ്ടെന്നുവെക്കാൻ പോലും തയ്യാറാകാത്ത സംസ്ഥാന സമീപനവും വഴി ഇരുസർക്കാരുകളും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു.
ഇന്ധന വിലവർദ്ധനവിനെതിരെ ആർ.ജെ.ഡി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ. പ്രേമൻ, എം.പി. അജിത, രാജൻ കൊളാവിപ്പാലം, രജീഷ് മാണിക്കോത്ത്, കബീർ സലാല, സുരേഷ് മേലേപ്പുറത്ത്, പി.ടി. രാഘവൻ, കെ.വി. ചന്ദ്രൻ, കെ.എം. കുഞ്ഞിക്കണാരൻ, അർജുൻ മഠത്തിൽ, ബിജു കേളോത്ത്, സി.കെ. ജയദേവൻ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പരിപാടികൾക്ക് എം.കെ. അശോകൻ, കെ. മുകുന്ദൻ, എം.ടി.കെ. ഭാസ്ക്കരൻ, കെ.പി. ഗിരീഷ് കുമാർ, ഒ.ടി. മുരളീദാസ്, ചെറിയാവി സുരേഷ് ബാബു, വി.പി. മോഹൻദാസ്, പ്രജീഷ് നല്ലോളി, സിന്ധു ശ്രീശൻ, കെ.വി. സത്യൻ, കുൽസു റാഷീദ് എന്നിവർ നേതൃത്വം നൽകി.
