സ്ത്രീ സുരക്ഷാ പദ്ധതികൾ ഉപേക്ഷിക്കരുത്: രാഷ്ട്രീയ മഹിളാ ജനത യോഗത്തിൽ ആവശ്യം

news image
Jun 28, 2026, 12:45 pm GMT+0000 payyolionline.in

പയ്യോളി: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതികൾ യാതൊരു കാരണവശാലും സർക്കാർ ഉപേക്ഷിക്കരുതെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ മഹിളാ ജനത കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ജെ.ഡി. നിയമസഭാ കക്ഷി നേതാവ് പി.കെ. പ്രവീൺ എം.എൽ.എ.യ്ക്ക് നൽകിയ സ്വീകരണ സമ്മേളനം പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മഹിളാ ജനത ജില്ലാ പ്രസിഡന്റ് പി.സി. നിഷാകുരി അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി സുജ ബാലുശ്ശേരി, നേതാക്കളായ പി.പി. നിഷ, സംസ്ഥാന സമിതി അംഗങ്ങളായ ബേബി ബാലമ്പ്രത്ത്, എം.പി. അജിത, വനജ രാജേന്ദ്രൻ, ജീജദാസ്,
ജില്ലാ സെക്രട്ടറിമാരായ ഷൈമ കോറോത്ത്, എം.കെ. സതി, ഗണേശൻ കാക്കൂർ, പ്രേംഭാസിൽ, രാമചന്ദ്രൻ കുയ്യണ്ടി, ബിന്ദു, സുമ തൈക്കണ്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe