കൊയിലാണ്ടിയിൽ 49-കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

news image
Jul 23, 2026, 10:02 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ നടേരിയിൽ 49-കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച നടേരി സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നടേരി 21-ാം വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗി വീടുവിട്ട് പുറത്തെവിടെയും പോയിട്ടില്ലെന്നാണ് വിവരം. കൂടാതെ, പൊതു ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ വീട്ടിലെ കിണറ്റിലെ വെള്ളം ശാസ്ത്രീയ പരിശോധനയ്ക്കായി അധികൃതർ ശേഖരിച്ചു.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗിയുടെ വീട്ടുപറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ പൂർത്തിയാക്കി. പ്രദേശത്ത് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരികയാണെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe