ഡൽഹിയിലെ പോലീസ് അതിക്രമം: മേപ്പയൂരിൽ യു.ഡി.എഫ് പ്രതിഷേധ സായാഹ്നവും പ്രകടനവും സംഘടിപ്പിച്ചു

news image
Jul 24, 2026, 4:59 am GMT+0000 payyolionline.in

മേപ്പയൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിലും, ഐക്യദാർഢ്യവുമായെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ തെരുവിൽ വലിച്ചിഴച്ച കേന്ദ്ര ഭരണകൂട നടപടിയിലും പ്രതിഷേധിച്ച് മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നവും പ്രകടനവും നടത്തി.

പ്രതിഷേധ സായാഹ്ന പരിപാടി ഡി.സി.സി സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പറമ്പാട്ട് സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കൺവീനർ എം.കെ. അബ്ദുറഹിമാൻ, കെ.പി. വേണുഗോപാൽ, അമ്മത് കീഴ്‌പോട്ട്, കെ.പി. രാമചന്ദ്രൻ, എം.എം. അഷറഫ്, പി.കെ. അനീഷ്, ഇല്ലത്ത് അബ്ദുറഹിമാൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സത്യൻ വിളയാട്ടൂർ തുടങ്ങിയ നേതാക്കൾ പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe