കോഴിക്കോട്: പ്രസവിച്ച് 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു. ഇന്ന് വെെകിട്ടാണ് സംഭവം നടന്നത്. വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീക്ക് കെെമാറിയശേഷം കടന്നുകളഞ്ഞതെന്നാണ് വിവരം.കുഞ്ഞുമായി ഈ സ്ത്രീ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ കുഞ്ഞിനെ വനിതാ പൊലീസിന്റെ സംരക്ഷണയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു
Jul 25, 2026, 4:12 am GMT+0000
payyolionline.in
സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി: 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
നീറ്റ് അഴിമതി: കേന്ദ്രമന്ത്രിക്കെതിരെ കൊയിലാണ്ടിയിൽ ആർ.ജെ.ഡി. പ്രതിഷേധജ്വാല
