ഓണത്തിന് വിഷരഹിത പച്ചക്കറി: വന്മുഖം കോടിക്കൽ സ്കൂളിൽ ഗ്രോ ബാഗ് കൃഷി ആരംഭിച്ചു

news image
Jul 25, 2026, 4:42 am GMT+0000 payyolionline.in

കടലൂർ: ഓണത്തിനാവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വന്മുഖം കോടിക്കൽ എ.എം. യു.പി. സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കൃഷി ആരംഭിച്ചു. തവക്കൽ മാർഷൽ അക്കാഡമി, മൈക്കോ പാലിയേറ്റീവ് തിക്കോടി, ഫെയ്സ് കോടിക്കൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്കൂളിലെ ഹരിത ഉദ്യാനത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. 1000 ഗ്രോ ബാഗുകളിലായി തക്കാളി, വഴുതിന, വെണ്ടക്ക, മുളക്, പയർ എന്നിവയുടെ തൈകൾ നട്ടു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, മൂടാടി കൃഷി ഓഫീസർ ഫൗസിയ പി. എന്നിവരുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നാണ് തൈകൾ നട്ടത്.

തുടർന്ന് നടന്ന ‘കൃഷിപാഠം’ ബോധവൽക്കരണ പരിപാടിയിൽ മാധ്യമപ്രവർത്തകൻ വി.കെ. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് നസീർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.പി. കുഞ്ഞമ്മദ്, പി.കെ. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. കരീം, അനസ് ആയാടത്തിൽ, സ്കൂൾ മാനേജർ പി. ബഷീർ, പി.ടി. സലീം, ജസീന ജലീൽ എന്നിവർ പ്രസംഗിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ഫൈസൽ എരന്നോത്ത് സ്വാഗതവും കാർഷിക ക്ലബ് കോർഡിനേറ്റർ സനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe