കോമൺവെൽത്ത് ഗെയിംസ് റെക്കോർഡുമായി റിഷികാന്ത സിംഗ്; വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് ചരിത്ര നേട്ടം

news image
Jul 26, 2026, 12:41 pm GMT+0000 payyolionline.in

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ വെയ്റ്റ്ലിഫ്റ്റിങ് താരം റിഷികാന്ത സിംഗ്. പുരുഷന്മാരുടെ വെയ്റ്റ്ലിഫ്റ്റിങ് മത്സരത്തിൽ 121 കിലോ ഗ്രാം ഉയർത്തിയാണ് റിഷികാന്ത സിംഗ് ഗെയിംസ് റെക്കോർഡ് തിരുത്തിക്കുറിച്ചത്. തന്റെ മൂന്നാം ശ്രമത്തിലാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മുൻപുണ്ടായിരുന്ന 120 കിലോയുടെ റെക്കോർഡാണ് ഇന്ത്യൻ താരം ഇതോടെ മറികടന്നത്.

​റിഷികാന്ത സിംഗിന്റെ ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ കളത്തിലിറങ്ങിയ മലേഷ്യൻ താരം ബിൻ കസ്ദാൻ മുഹമ്മദ് അനിഖും 121 കിലോ ഉയർത്തി ഈ പുതിയ റെക്കോർഡിനൊപ്പമെത്തി. ഇതോടെ വെയ്റ്റ്ലിഫ്റ്റിങ് വേദിയിൽ കടുത്ത പോരാട്ടത്തിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്.

​അതേസമയം, ഇന്ന്  6:30-ന് നടക്കുന്ന വനിതാ വിഭാഗം വെയ്റ്റ്ലിഫ്റ്റിങ് മത്സരത്തിൽ ഇന്ത്യയുടെ മിരാഭായ് ചാനു കളത്തിലിറങ്ങും. ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ്ണ മെഡൽ പ്രതീക്ഷകളിലൊന്നായ ചാനുവിന്റെ പ്രകടനത്തിനായി ആവേശത്തോടെയാണ് കായിക ലോകം കാത്തിരിക്കുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe