ആൾത്താമസമില്ലാത്ത വീട്ടിൽ രക്തക്കറ, പ്രദേശത്ത് തിരഞ്ഞപ്പോൾ കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

news image
Jul 27, 2026, 9:01 am GMT+0000 payyolionline.in

കൊല്ലം: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണൻറെ മകൻ ചന്തുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മൃതശരീരം കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ തെരച്ചിലിൽ ചന്തുവിൻറെ വീടിനടുത്തുള്ള കുന്നിൻമുകൾ എന്ന പ്രദേശത്തെ ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ രക്തക്കറ കണ്ടു.

തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള കാടു മൂടിയ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കാരം നടത്തി. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe