വടകര: അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പാലേരിയുടെ സംസ്കാരം നാളെ രാവിലെ 11 മണിക്ക് നാദാപുരം റോഡിലെ വീട്ടുവളപ്പിൽ നടക്കും. രോഗബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് പകൽ 3 മണിക്ക് കോഴിക്കോട് ടൗൺ ഹാളിലും, വൈകിട്ട് 6:30-ന് വടകര ടൗൺ ഹാളിലും, രാത്രി 8:30-ന് നാദാപുരം റോഡിലെ യു.എൽ.സി.സി.എസ് ആസ്ഥാനത്തും പൊതുദർശനത്തിന് വെക്കും.
യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശന്റെ സംസ്കാരം നാളെ
Jul 28, 2026, 7:18 am GMT+0000
payyolionline.in
കോഴിക്കോട് മുണ്ടുപാലത്ത് യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസ് സ്കൂളിൽ അധ്യാപക നിയമനം
