ഹരിത കർമ്മ സേനയ്ക്ക് തൊഴിൽ സുരക്ഷിതത്വവും മിനിമം വേതനവും ഉറപ്പാക്കണം: ഐ.എൻ.ടി.യു.സി പയ്യോളി മുൻസിപ്പൽ കൺവെൻഷൻ

news image
Aug 3, 2026, 9:19 am GMT+0000 payyolionline.in

പയ്യോളി: ഹരിത കർമ്മ സേന പ്രവർത്തകർക്ക് തൊഴിൽ സുരക്ഷിതത്വവും മിനിമം വേതനവും ഉറപ്പുവരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഐ.എൻ.ടി.യു.സി (INTUC) കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. രാജീവ് ആവശ്യപ്പെട്ടു. ഹരിത കർമസേന വർക്കേഴ്സ് യൂണിയൻ (INTUC) പയ്യോളി മുനിസിപ്പൽ കൺവെൻഷനും അംഗങ്ങൾക്കുള്ള ശാരീരിക രക്ഷാ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ പയ്യോളി മുൻസിപ്പൽ യൂണിറ്റ് വർക്കിങ് പ്രസിഡന്റ് ഇ. കെ. ശീതൾ രാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ടി. വിനോദൻ മുഖ്യാതിഥിയായും ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം പ്രസിഡന്റ് എൻ. എം. മനോജ് മുഖ്യപ്രഭാഷകനായും പങ്കെടുത്തു. ചടങ്ങിൽ ടി. റുഖിയ ആദ്യ കിറ്റ് ഏറ്റുവാങ്ങി. പ്രജീഷ് കുട്ടംവള്ളി, എം. കെ. മുനീർ എന്നിവർ ആശംസകൾ നേർന്നു. കെ. ടി. ഗീത സ്വാഗതവും പി. ടി. ഷിമ്മി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe