പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ ചെങ്ങോട്ടുകാവിൽ എൽ.ഡി.എഫ് ധർണ്ണ

news image
Aug 3, 2026, 9:34 am GMT+0000 payyolionline.in

ചെങ്ങോട്ടുകാവ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും നിർത്തലാക്കുകയും ചെയ്യുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടികൾക്കെതിരെ ചെങ്ങോട്ടുകാവ് പഞ്ചായത്ത് എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ചെങ്ങോട്ടുകാവ് ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്.

സി.പി.ഐ.എം പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് എൻ.സി.പി ജില്ലാ സെക്രട്ടറി കെ.ടി.എം. കോയ ഉദ്ഘാടനം ചെയ്തു. ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ ഫണ്ടുകൾ തടഞ്ഞു വെക്കുന്നത് പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു.

ചടങ്ങിൽ സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.കെ. ചന്ദ്രൻ, മുൻ എം.എൽ.എ പി. വിശ്വൻ, ടി.എൻ. ദാമോദരൻ, കെ. ഗീതാനന്ദൻ, മഹിളാ അസോസിയേഷന് വേണ്ടി പുഷ്പ അരങ്ങാടത്ത്, സി.പി.ഐ.എം ചെങ്ങോട്ടുകാവ് ലോക്കൽ സെക്രട്ടറി രതീഷ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe