പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിനെതിരെ എൽ.ഡി.എഫ് തിക്കോടി പഞ്ചായത്ത് ഓഫീസ് മാർച്ച്

news image
Aug 3, 2026, 9:48 am GMT+0000 payyolionline.in

തിക്കോടി: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും ക്ഷേമ-വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് പ്രാദേശിക വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്ന നിലപാടുകൾക്കെതിരെ എൽ.ഡി.എഫ് തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

സമരം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.കെ. പ്രേമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജു കളത്തിൽ സ്വാഗതം ആശംസിച്ചു. വി. കൃഷ്ണൻ, ബിജു കേളോത്ത്, ടി. ഷീബ, പി. ജനാർദനൻ, അനിൽ കരുവാണ്ടി, കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.

പ്രജീഷ് നല്ലോളി, ശശി എടവനക്കണ്ടി, ആർ. വിശ്വൻ, കെ. ബാലകൃഷ്ണൻ, പി.കെ. പുഷ്പ, എം.കെ. ശ്രീനിവാസൻ, മിനി എം.എൻ, ഷാഹിദ പി.പി, മിനി ഭഗവതി കണ്ടി, ഒലീന എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe