നഗരസഭകളുടെ സൗകര്യവികസനം: സംയുക്ത ഗവേഷണത്തിന് എൻഐടിയും തദ്ദേശവകുപ്പും

news image
Aug 7, 2026, 4:28 am GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാനത്തെ നഗരസഭകൾക്ക് സ്വന്തം ഭൂമിയും പ്ലാനിംഗ് സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി പുതിയ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന പദ്ധതികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനുമായി പുതിയ ഗവേഷണ പദ്ധതി ആരംഭിക്കുന്നു. കാലിക്കട്ട് എൻഐടിയും തദ്ദേശസ്വയംഭരണ വകുപ്പ് വിജിലൻസ് വിംഗും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക.

 

​കേന്ദ്ര അർബൻ ലീഡർഷിപ്പ് പദ്ധതികളുടെ ഭാഗമായുള്ള ‘ഇൻസൈറ്റ് ഫോർ സിറ്റീസ്’ ഓപ്പൺ കോൾ 2026-27-ലേക്ക് സമർപ്പിക്കുന്നതിനായി എൻഐടി ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. സി. മുഹമ്മദ് ഫിറോസ് തയ്യാറാക്കിയ ഗവേഷണ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe