മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്കെതിരെ അധിക്ഷേപ പോസ്റ്റ്: യുവാവ് പിടിയിൽ

news image
Aug 7, 2026, 9:08 am GMT+0000 payyolionline.in

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ അധിക്ഷേപകരമായ പോസ്റ്റിട്ട യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.നോർത്ത് ബേപ്പൂർ കക്കേടത്ത് ഹൗസിൽ നിധിൻ(37)നെയാണ് കോഴിക്കോട് സൈബർക്രൈം പോലീസ് അറസ്റ്റുചെയ്തത്. സമൂഹത്തിൽ ലഹളയുണ്ടാക്കാനും പൊതുസമാധാനം തകർക്കാനും ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയത്. മോശമായ ഭാഷയിലാണ് നിധിന്റെ ഫെയ്സ്ബുക്ക് പോസ്റ്റെന്ന മീഞ്ചന്ത സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിധിൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe