പയ്യോളി- കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കുക; രാഷ്ട്രീയ യുവജനതാദൾ

news image
Aug 8, 2026, 1:52 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി – കോട്ടക്കൽ കൊളാവിപ്പാലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പയ്യോളി നഗരസഭ ഉടൻ ഇടപെടണമെന്നും കാൽനടയാത്രയ്ക്കെങ്കിലും സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ യുവജനതാദൾ തീരദേശ മേഖലാ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഗുരുപീഠം റോഡിന് സമീപം നടന്ന ധർണ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി. കിരൺജിത്ത് ഉദ്ഘാടനം ചെയ്തു.

എം.ടി. അഭിജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ മജിഷ സുജു, രാജൻ കൊളാവിപ്പാലം, ചെറിയാവി സുരേഷ് ബാബു, നബിൻകാന്ത് എം.കെ, അർജുൻ എം, ഭാസ്ക്കരൻ എം.ടി.കെ, എം.വി. കൃഷ്ണൻ, പി.പി. ദിനേശ് ബാബു, ആദർശ് ഇ, ധനേഷ് വി.സി, ഷിജി വി.കെ, സബിത കെ.പി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe