കുട്ടി ഓഫീസർമാർ, കുട്ടി വോട്ടർമാർ! അയനിക്കാട് സ്കൂൾ തിരഞ്ഞെടുപ്പിൽ നിഷാനും ഷിഫാനയ്ക്കും തിളക്കമാർന്ന വിജയം

news image
Aug 10, 2026, 3:03 pm GMT+0000 payyolionline.in

അയനിക്കാട്: അയനിക്കാട് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശകരമായി നടന്നു. വിദ്യാലയത്തിൽ ജനാധിപത്യ പ്രക്രിയകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സോഷ്യൽ സയൻസ് ക്ലബ് കൺവീനർ രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ​വോട്ടെടുപ്പ് പ്രക്രിയയിലെ എല്ലാ നടപടിക്രമങ്ങളും വിദ്യാർത്ഥികൾ തന്നെയാണ് നിയന്ത്രിച്ചത്. ഹെന്ന മെഹബിൻ (7-A) പ്രിസൈഡിങ് ഓഫീസറായും, ഖദീജ മിസിരിയ (7-A – പോളിങ് ഓഫീസർ 1), ജൈഷ മുസ്തഫ (7-C – പോളിങ് ഓഫീസർ 2), സ്നിയ N.S. (പോളിങ് ഓഫീസർ 3) എന്നിവർ പോളിങ് ഓഫീസർമാരായും സേവനമനുഷ്ഠിച്ചു. ആറ് സ്ഥാനാർത്ഥികളാണ് വിവിധ ചിഹ്നങ്ങളിലായി മത്സരരംഗത്തുണ്ടായിരുന്നത്:
​ശീതൾ വി. എം. ടി. (ചിഹ്നം: ക്ലോക്ക്)
​ഷിഫാന അശീൽ (ചിഹ്നം: കുട)
​നേത്ര എ. ടി. (ചിഹ്നം: മൊബൈൽ)
​ആരവ് ടി. രമേശ്‌ (ചിഹ്നം: ടി.വി.)
​മുഹമ്മദ്‌ നിഷാൻ (ചിഹ്നം: ബാറ്റ്)
​മുഹമ്മദ്‌ തമീം (ചിഹ്നം: ഫുട്ബോൾ)
​വോട്ടെണ്ണലിന് ശേഷം പ്രഖ്യാപിച്ച ഫലമനുസരിച്ച് മുഹമ്മദ്‌ നിഷാൻ സ്കൂൾ ലീഡറായും ഷിഫാന അശീൽ ഡെപ്യൂട്ടി സ്കൂൾ ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe