കൽപ്പത്തൂർ രാവറ്റ മംഗലം ക്ഷേത്രത്തിൽ രാമായണ ക്വിസ് മത്സരം; വിജയികളെ അനുമോദിച്ചു

news image
Aug 12, 2026, 3:55 am GMT+0000 payyolionline.in

മേപ്പയ്യൂർ: കൽപ്പത്തൂർ രാവറ്റ മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രശ്നോത്തരി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. അനിൽ കുമാർ കൃഷ്ണഗിരി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

​ചടങ്ങിൽ രജൻ കൃഷ്ണനിലയം അധ്യക്ഷത വഹിച്ചു. എൻ. ഗിരീഷ്, ഒ. ശ്രീലേഷ്, കെ. രാജീവൻ, ടി. കെ. പ്രീത എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ വിജയികൾക്ക് ക്ഷേത്രം മേൽശാന്തി ഉപഹാരങ്ങൾ വിതരണം ചെയ്തു.

മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിരഞ്ജന ഒന്നാം സ്ഥാനവും, അഭിമന്യു രണ്ടാം സ്ഥാനവും, അക്ഷിത മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ റിഷിക (ഒന്ന്), ധന്വന്ത്‌ (രണ്ട്), റിതുൽ ഹരി (മൂന്ന്) എന്നിവരും, എൽ.പി വിഭാഗത്തിൽ മേദ ഇഷാനി (ഒന്ന്), നളിൻ ദാസ് (രണ്ട്), ധ്വനി (മൂന്ന്) എന്നിവരും വിജയികളായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe