ശബരിമല നെയ്യ് ക്രമക്കേട്: സമ​ഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി, ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി

news image
Aug 12, 2026, 7:54 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജലൻസിൻെറ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം വിജിലൻസ് എസ്പിയും സെക്രട്ടറിയും നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ക്രമക്കേടുകളുണ്ടെന്ന് മന്ത്രി കത്തിൽ പറയുന്നു. കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി പറയുന്നു. വിജിലൻസ് അന്വേഷണത്തിൽപ്പെടാത്തവ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe