കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനി രാധയെയാണ് (80) വ്യാഴാഴ്ച മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്തുനിന്നും ഇവരുടെ മൊബൈൽ ഫോണും മോതിരവും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് വയോധിക പുഴയിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയത്തിൽ പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയത്. വെള്ളിമാടുകുന്ന് ഫയർ ഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്യൂബ ടീമും നാട്ടുകാരും ചേർന്നാണ് പുഴയിൽ വ്യാപകമായ തെരച്ചിൽ നടത്തുന്നത്.
കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ 80-കാരിയെ കാണാതായെന്ന് സംശയം: തിരച്ചിൽ തുടരുന്നു
Aug 14, 2026, 8:29 am GMT+0000
payyolionline.in
