വനിതകൾക്കായി സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു

news image
Aug 16, 2026, 8:30 am GMT+0000 payyolionline.in

നന്തി ബസാർ:വീരവഞ്ചേരി ശ്രീധരൻ പള്ളിക്കര ഗ്രന്ഥാലയവും മലബാർ കോളേജ് മൂടാടിയും സംയുക്തമായി വനിതകൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി .കെ . ഭാസ്കരൻ മത്സരം ഉദ്ഘാടനം ചെയ്തു. മുന്നേറ്റം കലാസാംസ്കാരിക വേദി സെക്രട്ടറി രജുല. ടി അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ പി സുകുമാരൻ സ്വാഗതം പറഞ്ഞു.രഞ്ജിഷ കെ. ആർ .രാഹുൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രന്ഥാലയം ലൈബ്രേറിയൻ പ്രസീത കസ്തൂരി നന്ദി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ നിരവധി വനിതകൾ പങ്കെടുത്തു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരം ഭരണഘടന ദേശീയ പ്രസ്ഥാനങ്ങൾ സമകാലിക ഇന്ത്യ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe