കണ്ണംകുളം എ.എൽ.പി സ്‌കൂളിൽ ഓണാഘോഷവും വാട്ടർ പ്യൂരിഫയർ ഉദ്ഘാടനവും നടന്നു

news image
Aug 22, 2026, 5:16 am GMT+0000 payyolionline.in

കണ്ണംകുളം: കണ്ണംകുളം എ.എൽ.പി സ്‌കൂളിന്റെ ഓണാഘോഷ പരിപാടികളും വാട്ടർ പ്യൂരിഫയർ, വാട്ടർ കൂളർ എന്നിവയുടെ ഉദ്ഘാടനവും നടന്നു. ഡോ. രാകേഷ് കുമാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂളിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നാണ് വാട്ടർ പ്യൂരിഫയറും കൂളറും നൽകിയത്. ചടങ്ങിൽ ഡോ. രാകേഷ് കുമാർ ഓണസമ്മാനമായി നൽകിയ ഡിജിറ്റൽ വെയ്‌യിംഗ് മെഷീൻ ഹെഡ്മാസ്റ്റർ സുഭാഷ് എസ്.ബി ഏറ്റുവാങ്ങി.

നഗരസഭ കൗൺസിലർ ആരിഫ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.എം. അഷറഫ് സ്വാഗതം ആശംസിച്ചു. മേലടി എ.ഇ.ഒ കെ.വി. പ്രേമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് രന്യ ഒ.പി, എ.പി. റസാക്ക്, വി.പി. സതീശൻ, സവാദ് വയരോളി, ഷാജി കെ, മുനീറ, കാളിദാസൻ എൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ സുഭാഷ് എസ്.ബി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe