എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

news image
Aug 29, 2026, 7:01 am GMT+0000 payyolionline.in

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇ. നാരായണൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ എം. ശശികുമാർ, പി. ചാത്തപ്പൻ, വിജയൻ നായർ വിഹായസ്, കെ.എം. ബാലകൃഷ്ണൻ, ടി.എം. ഷീജ എന്നിവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സര പരിപാടികൾ നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe