ഓൺലൈൻ തട്ടിപ്പ്: വ്യാജ ആപ്പിലൂടെ വയോധികന് നഷ്ടമായത് 1.44 ലക്ഷം; പോലീസ് അന്വേഷണം തുടങ്ങി

news image
Aug 29, 2026, 10:43 am GMT+0000 payyolionline.in

ചെറുവത്തൂർ: ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന ഓരിമുക്കിലെ പി.അഷറഫി (69) ന്റെ മൊബൈൽ ഫോണിൽ വ്യാജ ആപ്ലിക്കഷേൻ ഇൻസ്റ്റാൾ ചെയ്ത് 1,44,473 രൂപ തട്ടിയെടുത്തു.

ഓഗസ്റ്റ് 20-നാണ് ഫോണിലൂടെ പരിചയപ്പെട്ട ഒരാൾ വാട്‌സാപ്പിൽ മെസേജ് അയച്ച് വിശ്വസിപ്പിച്ചത്. വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചശേഷം ബാങ്ക് അക്കൗണ്ട് നമ്പറും ഒ.ടി.പി.യും കൈക്കലാക്കി പലതവണകളായി 1,44,473 രൂപ പിൻവലിച്ച് പറ്റിച്ചുവെന്നാണ് അഷറഫ് പോലീസിൽ നൽകിയ പരാതി. ചന്തേര പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe