പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികന് ദാരുണാന്ത്യം

news image
Sep 18, 2026, 8:02 am GMT+0000 payyolionline.in

പേരാമ്പ്ര: ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഭാസ്കരനെ പേരാമ്പ്ര ഫയർഫോഴ്സ് സംഘമെത്തിയാണ് പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe