​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിച്ച് ബി.ജെ.പി പയ്യോളി മണ്ഡലം കമ്മിറ്റി

news image
Sep 20, 2026, 8:23 am GMT+0000 payyolionline.in

പയ്യോളി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ ദീപം തെളിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന സേവന വാരപ്രവർത്തനങ്ങൾക്കും തുടക്കമായി.

​സേവന പ്രവർത്തനങ്ങളുടെ മണ്ഡലംതല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീഹരി നിർവ്വഹിച്ചു. ചടങ്ങിൽ മുതിർന്ന നേതാവ് ടി.കെ. പത്മനാഭൻ ജന്മദിനാശംസകൾ നേർന്ന് സംസാരിച്ചു.

​ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി. റാണാ പ്രതാപ്, കെ.എം. ശ്രീധരൻ, മണ്ഡലം ജനറൽ സെക്രട്ടറി സ്മിനു രാജ്, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി നിരയിൽ ഗോപാലൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ശിവപ്രകാശ് കളരിപ്പടി, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് എ.വി. സ്നേഹ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe