പയ്യോളി: എസ്എൻഡിപി യോഗം പയ്യോളി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു മഹാസമാധി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി ഗുരു ധ്യാനം, ഗുരുദേവ കൃതികളുടെ പാരായണം, അഷ്ടോത്തര നാമാർച്ചന എന്നിവ നടന്നു.
മഹാസമാധി ദിനാചരണം യൂണിയൻ പ്രസിഡന്റ് കെ.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി രമേശൻ കുറുമയിൽ, കൗൺസിലർമാരായ സുഭാഷ് കോമത്ത്, കെ.എൻ. രത്നാകരൻ, ഇ. സൂരജ്, എം.ടി. വിനോദൻ, എം.ടി. നാണു, കൊളാവി രാഘവൻ, പി.പി. ഗോപാലൻ, കെ.ടി. ചാത്തപ്പൻ എന്നിവർ സംസാരിച്ചു.
സമൂഹ പ്രാർത്ഥനയ്ക്ക് വി.പി. ഇന്ദിരാദേവി, കെ. സുമ, പി.ടി. റോഷി, സരോജിനി കൊളപ്പന്നരി എന്നിവർ നേതൃത്വം നൽകി.
