പയ്യോളി: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ജി.വി.എച്ച്.എസ്.എസ് പയ്യോളിയിലെ എൻ.എസ്.എസ് വൊളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോകളായി’ പ്രഖ്യാപിച്ചു.
എൻ എസ് എസ് ദിനത്തിൽ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പയ്യോളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (S.H.O) ശ്രീ. ജയദാസൻ എം.കെയാണ് പ്രഖ്യാപനം നടത്തിയത്
ഓപ്പറേഷൻ തൂഫാൻ എന്നത് സമൂഹത്തിന്റെയും കൂടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞയും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. സചിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുനിൽ സി., വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ നിഷ വി., സ്റ്റാഫ് സെക്രട്ടറി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ എന്നിവർ സംബന്ധിച്ചു .
