കോഴിക്കോട് ലഹരിയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു

news image
Sep 25, 2026, 7:25 am GMT+0000 payyolionline.in

കോഴിക്കോട്: ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. കാക്കൂർ പാവണ്ടൂർ സ്‌കൂളിന് സമീപം പാടിമലയിൽ രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. തീപിടിത്തത്തിൽ വീട് ഭാഗികമായി നശിച്ചു.

വിവരമറിഞ്ഞെത്തിയ നരിക്കുനി അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്. സംഭവസമയത്ത് കടുത്ത ലഹരിയിലായിരുന്ന അനുവിന്ദിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe