ശിവസൂര്യയുടെ തിരോധാനത്തിന് 46 ദിവസം: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു; കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യം

news image
Sep 25, 2026, 7:29 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ. ഇന്ന് വൈകിട്ട് ആദ്യ യോഗം ചേരും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിട്ട് ഇന്ന് 45 ദിവസം ആകുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തെരഞ്ഞതാണ്. ഒരു സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്ഐടിയെ പ്രതിസന്ധിയിലാക്കിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe