മയക്കുമരുന്ന് കടത്ത് കേസ്: സൗദി അറേബ്യയിൽ മാഹി പെരിങ്ങാടി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

news image
Sep 28, 2026, 7:52 am GMT+0000 payyolionline.in

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ശിക്ഷയ്ക്ക് വിധേയനായത്. ദമ്മാമിലെ ജയിൽ വളപ്പിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് അതിർത്തി കടന്നെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം ലഹരിമരുന്ന് ശേഖരം സൗദി സുരക്ഷാസേന പിടികൂടുകയായിരുന്നു.

തനിക്ക് ആരോ നൽകിയ പാഴ്‌സലാണെന്നും ഉള്ളിൽ മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നും വിചാരണ വേളയിൽ അബൂട്ടി വാദിച്ചെങ്കിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സൗദി കോടതി വധശിക്ഷ വിധിച്ചു. തുടർന്ന് വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഉന്നതതല ഹർജികളും കോടതി നേരത്തെ തള്ളിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe