കൊല്ലം: വീടിന് പിൻഭാഗത്ത് സ്വയം ചിതയൊരുക്കി അതിൽ ചാടി 55-കാരൻ ജീവനൊടുക്കി. ചാത്തിനാംകുളം താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുന്ന പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടുപറമ്പിൽ നിന്ന് പുക ഉയരുന്നത് കണ്ട് സംശയം തോന്നി അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ഹരീന്ദ്രൻ പിള്ള പൂർണ്ണമായും വെന്തുമരിച്ചിരുന്നു. വിവരമറിഞ്ഞ് കിളികൊല്ലൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യയുടെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഹരീന്ദ്രൻ പിള്ള ഭാര്യയുമായും മക്കളുമായും അകൽച്ചയിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലത്ത് സ്വയം ചിതയൊരുക്കി പൂജാ സ്റ്റോർ ഉടമ ജീവനൊടുക്കി
Sep 28, 2026, 12:32 pm GMT+0000
payyolionline.in
യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു; ചങ്ങരംകുളത്ത് നാലു ..
ലഹരിമുക്ത പ്രചാരണം: തൂഫാൻ 2.0 മൂടാടി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
