കൊയിലാണ്ടി : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സി ടി ജെറിൽ ബോസ്, കെ വി നിഖിൽ, എം പി ഷംനാസ്, എം നിംനാസ് ,കെ ടി അശ്വിൻ, റംഷീദ് കാപ്പാട്, അഭിനവ് കണക്കശ്ശേരി, വിഘ്നേഷ് ശേഖർ, സിനാൻ, എം ദൃശ്യ , മിഥുൻ, റിയാസ്, റജീൽ,കെ.കെ മിഥുൻ, രമ്യ മനോജ്, രാഹുൽ, അഭിനന്ദ്, അബ്ദുൾ ഖാദർ, ദിനേശൻ, എന്നിവർ നേതൃത്വം നൽകി
മന്ത്രി ഒ.ജെ. ജനീഷിനു നേരേയുള്ള ആക്രമണം: കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം
Oct 1, 2026, 4:19 pm GMT+0000
payyolionline.in
