പയ്യോളി നഗരസഭയിൽ ഹരിതകർമ്മ സേന യൂസർ ഫീ കാർഡ് വിതരണോദ്ഘാടനം

news image
Oct 2, 2026, 8:54 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിൽ ഹരിതകർമ്മ സേനയ്ക്ക് നൽകുന്ന യൂസർ ഫീ രേഖപ്പെടുത്തുന്നതിനുള്ള പുതിയ യൂസർ ഫീ കാർഡ് വിതരണം ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാർഡിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ നിർവ്വഹിച്ചു.

നഗരസഭയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാണ് ഈ കാർഡുകൾ പ്രിന്റ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മ സേന അംഗങ്ങൾ കാർഡുകൾ നേരിട്ടെത്തിച്ചു നൽകും.

ചടങ്ങിൽ ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് രാധാ പി.എം., സെക്രട്ടറി ബിന്ദു കെ.സി. എന്നിവർ ചേർന്ന് ചെയർപേഴ്സണിൽ നിന്ന് യൂസർ ഫീ കാർഡുകൾ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു കെ.ടി., നഗരസഭ സെക്രട്ടറി വിജില എം., സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. രാജേന്ദ്രൻ, പ്രൊജക്ട് ഓഫീസർ ടി.പി. പ്രജീഷ് കുമാർ, കെ.എസ്.ഡബ്ല്യു.എം.പി. എഞ്ചിനീയർ ആനന്ദ്, ശുചിത്വ മിഷൻ യംഗ് പ്രൊഫഷണൽ ജമീഷ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe