ഗാന്ധി ജയന്തി: എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി മതേതര സംരക്ഷണ ദിനമായി ആചരിച്ചു

news image
Oct 2, 2026, 9:46 am GMT+0000 payyolionline.in

കൊയിലാണ്ടി: മഹാത്മാ ഗാന്ധിയുടെ ജന്മദിനം എൻ.സി.പി. (എസ്.പി.) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി ജനാധിപത്യ മതേതരത്വ സംരക്ഷണ ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി സ്റ്റേഡിയത്തിന് മുന്നിലെ ഗാന്ധി പ്രതിമയിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തുകയും ജനാധിപത്യ മതേതരത്വ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ചടങ്ങിന്റെ ഉദ്ഘാടനം എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി സി. സത്യചന്ദ്രൻ നിർവ്വഹിച്ചു. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിവിരുദ്ധ നിലപാടുള്ളവർ രാജ്യം ഭരിക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലോക്ക് പ്രസിഡന്റ് എം.എ. ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂഴിക്കൽ ചന്ദ്രൻ സ്വാഗതവും പി.വി. വിജയൻ നന്ദിയും പറഞ്ഞു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, പി.കെ. ബാലകൃഷ്ണൻ കിടാവ്, ജില്ലാ ജനറൽ സെക്രട്ടറി സി. ജയരാജ്, എൻ.വൈ.സി. ജില്ലാ സെക്രട്ടറി പി.വി. സജിത്ത്, ഒ. രാഘവൻ മാസ്റ്റർ, എ.വി. ബാലകൃഷ്ണൻ, പി.എം.ബി നടരി, കൈനോളി ഗോപി, ടി.എം. രമേശൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe