അത്തോളിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ താൽക്കാലിക ഷെഡിന് തീപിടിച്ചു

news image
Oct 4, 2026, 3:07 am GMT+0000 payyolionline.in

അത്തോളി: വീട് നിർമ്മാണ ആവശ്യത്തിനായി നിർമ്മിച്ച താൽക്കാലിക ഷെഡിന് തീപിടിച്ചു. അത്തോളി കൂമുള്ളിയിലുള്ള പാലോട്ട് മീത്തൽ കമലാക്ഷിയുടെ ഉടമസ്ഥതയിലുള്ള ഷെഡിനാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ തീപിടിത്തമുണ്ടായത്.

​വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തുമ്പോഴേക്കും ഷെഡിന്റെ മുക്കാൽ ഭാഗത്തോളവും കത്തിനശിച്ചിരുന്നു. ഷെഡിനുള്ളിൽ അപകടകരമായ രീതിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ സമയബന്ധിതമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ ചേർന്ന് തീ പൂർണ്ണമായും അണച്ചു.

​സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എൻ. രതീഷ്, കെ.ബി. സുകേഷ്, ഇ.എം. നിധിപ്രസാദ്, പി.പി. അനൂപ്, വി.പി. രജീഷ്, സജീഷ്, ഹോംഗാർഡുമാരായ പി.എം. അനിൽകുമാർ, ആർ.ഐ. റിജേഷ്, ഗിരീഷ് എന്നിവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe