മൂടാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂടാടി ടൗൺ, ഹിൽ ബസാർ, പാലക്കുളം എന്നീ യൂണിറ്റുകളെ ഏകോപിപ്പിച്ച് മൂടാടി സംയുക്ത യൂണിറ്റ് രൂപീകരിച്ചു. ഫൈസൽ പയ്യോളിയുടെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കെ.ടി. വിനോദൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി റഷീദ് മൂടാടി (പ്രസിഡന്റ്), ജലീൽ മൂസ (ജനറൽ സെക്രട്ടറി), കുമാരൻ, (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ചടങ്ങിൽ കെ.എം. രാജീവൻ, സത്യൻ കൊല്ലം, അമേത്ത് കുഞ്ഞമ്മദ്, സഹീർ ഗാലക്സി, സനീർ വില്ലംകണ്ടി, ഷമീർ പയ്യോളി, ടി.പി. ഇസ്മായിൽ, ബിന്ദു അരങ്ങിൽ, ജസ്ന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജലീൽ മൂസ സ്വാഗതവും റഷീദ് മൂടാടി നന്ദിയും പറഞ്ഞു.
