തിക്കോടി: സഖാവ് പിണറായി വിജയനെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടിയിൽ പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിച്ചു.
തെരുവുയോഗം ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശ്വൻ ആർ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ കെ.കെ സ്വാഗതം ആശംസിച്ചു.
പ്രതിഷേധ പരിപാടികൾക്ക് ഷാഹിദ പി.പി, കെ.വി. രാജീവൻ, ഗിരീഷ് ചെത്തിൽ, പി.കെ. ശശികുമാർ, അഖിലേഷ് എന്നിവർ നേതൃത്വം നൽകി.
