പ്രോജക്ട് അനന്ത: ₹2,500 കോടിയുടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ വികസനത്തിന് നാളെ തറക്കല്ലിടും

news image
Oct 14, 2026, 3:04 pm GMT+0000 payyolionline.in

അദാനി എയർപോർട്ട്‌സിന് കീഴിൽ അഞ്ച് വർഷത്തെ വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും പൂർത്തിയാക്കിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, പ്രോജക്ട് അനന്തയുടെ ഭാഗമായി നടപ്പാക്കുന്ന ₹2,500 കോടി ചെലവിലുള്ള അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതിക്ക് നാളെ‌ തറക്കല്ലിടും.

ഏകദേശം 92,552 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ അന്താരാഷ്ട്ര ടെർമിനലിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷി നിലവിലെ 35 ലക്ഷത്തിൽ നിന്ന് 1.15 കോടിയായി ഉയരും. ആധുനിക ചെക്ക്-ഇൻ സൗകര്യങ്ങൾ, വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ, പുതിയ ബാഗേജ് സംവിധാനങ്ങൾ, കൂടുതൽ റീട്ടെയിൽ-ഡ്യൂട്ടി ഫ്രീ സൗകര്യങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe