റെയിൽവേ ട്രാക്കിൽ കട്ട കണ്ടെത്തിയ സംഭവം; പ്രതി കുറ്റം സമ്മതിച്ചു, ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമെന്ന് മൊഴി

news image
Oct 21, 2026, 8:14 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ. 24 കാരനായ ഷുക് ലാൽ മാറിയയെ റിമാൻ്റ് ചെയ്തു. ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകി.

ഇന്നലെ രാവിലെ 10.30 ന് 11.30 നും ഇടയിലുള്ള സമയത്തായിരുന്നു സംഭവം. ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മൂന്നിടങ്ങളിലാണ് ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും, ഒരു ചാക്കിൽ കട്ടപിടിച്ച സിമന്റുമാണ് കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഷൊർണൂർ റെയിൽവേ മേൽപാലത്തിന് താഴെ കണ്ടെത്തിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ആദ്യം ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബീഹാർ സ്വദേശിയായ ഷുക് ലാൽ മറിയ കുറ്റം സമ്മതിച്ചത്.

24 വയസായിട്ടും ജോലി കിട്ടാത്തതിൽ കടുത്ത മാനസിക സംഘർഷം ഉണ്ടായിരുന്നതായും ലോകത്തോട് മുഴുവൻ വെറുപ്പ് തോന്നിയതായും പ്രതി മൊഴി നൽകി. ഇതെ തുടർന്നാണ് ഭാരമുള്ള വസ്തുക്കൾ ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി ആർപിഎഫ് സംഘം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe