നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരിക്ക് കീഴൂർ ശിവക്ഷേത്രത്തിൽ സ്വീകരണം

news image
Oct 22, 2026, 5:16 am GMT+0000 payyolionline.in

കീഴൂർ: നിയുക്ത ശബരിമല മാളികപ്പുറം ക്ഷേത്രം മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരിക്ക് കീഴൂർ ശിവക്ഷേത്രം ട്രസ്റ്റ് ബോർഡ് അംഗങ്ങളും ഭക്തജനങ്ങളും ചേർന്ന് ഭക്തിനിർഭരമായ സ്വീകരണം നൽകി. കീഴൂർ ദേവസ്വം ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേൽശാന്തിക്കുള്ള ഉപഹാര സമർപ്പണവും ദേവസ്വം കമ്മീഷണർ നിർവഹിച്ചു.

ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ ട്രസ്റ്റ് ബോർഡ് ചെയർമാൻമാരായ പി. രാഘവൻ നമ്പ്യാർ, കെ.കെ. നാരായണൻ, മഠത്തിൽ നാരായണൻ, എൻ. വേണുഗോപാലൻ, പി. പ്രകാശൻ, പാരമ്പര്യ ട്രസ്റ്റ് ദിവാകരൻ അടിയോടി, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കപ്പന വേണു, കെ.ടി. രാമകൃഷ്ണൻ, പി.കെ. അശോകൻ, കെ.പി. ഗോപാലകൃഷ്ണൻ, കെ.വി. കരുണാകരൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് മറുപടിയായി നിയുക്ത മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe