കൊല്ലം: കൊല്ലം ചിന്നക്കടയിലെ നൻമ മെഡിക്കൽ സ്റ്റോറിലെ തീപിടിത്തത്തിൽ വഴിത്തിരിവ്. സ്ഥാപനം തീവെച്ച് നശിപ്പിപ്പിച്ചതെന്നാണ് കണ്ടെത്തൽ. ജീവനക്കാരനായിരുന്ന മേവറം സ്വദേശി ഷമീറാണ് സ്ഥാപനത്തിന് തീയിട്ടത്. ഷമീർ അറസ്റ്റിലായിട്ടുണ്ട്. ഉടമയായ സ്ത്രീക്കും പങ്കെന്നാണ് പൊലീസിന്റെ നിഗമനം. ഇൻഷുറൻസ് തുക കൈക്കലാക്കാൻ നടത്തിയ നീക്കമെന്ന നിഗമനത്തിലാണ് പൊലീസ്. ഉടമയായ സ്ത്രീക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ഷോർട്ട് സർക്യൂട്ടല്ല, ചിന്നക്കടയിലെ മെഡിക്കൽ സ്റ്റോർ തീപിടുത്തത്തിൽ വൻ വഴിത്തിരിവ്, തീയിട്ടത് ജീവനക്കാരൻ, കൂടുതൽ വിവരങ്ങൾ പുറത്ത്
Oct 23, 2026, 11:40 am GMT+0000
payyolionline.in
