പയ്യോളി :കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ അഡ്വ. പ്രവീൺ കുമാർ നേതൃത്വം നൽകുന്ന ഹെൽത്തി കൊയിലാണ്ടി പദ്ധതിക്ക് പയ്യോളി നഗരസഭയിൽ തുടക്കം കുറിച്ചു.നഗരസഭ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ അധ്യക്ഷ എൻ.സാഹിറ ഉദ്ഘാടനം ചെയ്തു.നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി സിന്ധു സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹെൽത്തി കൊയിലാണ്ടി കോർഡിനേറ്റർ കെ.ടി വിനോദൻ ആമുഖ പ്രഭാഷണം നടത്തി.എം എൽ എ പ്രതിനിധി മഠത്തിൽ അബ്ദുറഹ്മാൻ ചടങ്ങിൽ സംസാരിച്ചു.പദ്ധതി വിശദീകരണം പ്രൊജക്റ്റ് കോർഡിനേറ്റർ ബൈജു ആയാടത്തിൽ നടത്തി. നഗരസഭയിലെ ഭിന്നശേഷി,മുതിർന്ന പൗരർ,ജീവിത ശൈലി രോഗങ്ങൾ എന്നീ മൂന്ന് പ്രധാന മേഖലകളിൽ കൃത്യമായ ഡാറ്റ ശേഖരണം നടത്തി ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികളും ഇടപെടലുകളും നടത്തുക എന്നതാണ് പ്രധാന ലക്ഷ്യം.പരിശീലനം ലഭിച്ച എൻ എസ് എസ് വിദ്യാർത്ഥികൾ, സന്നദ്ധ സേന വളണ്ടിയർമാർ, വിവിധ വിദ്യാർത്ഥി കൂട്ടായ്മകൾ എന്നിവരുടെ സഹകരണത്തോടെ സർവേ ഡിജിറ്റൽ രീതിയിൽ നടത്തുകയും വിവരങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ ഡാഷ്ബോർഡ് തയ്യാറാക്കുകയും ചെയ്യും.സ്ഥിരം സമിതി അധ്യക്ഷരായ സി.പി ഫാത്തിമ, പി. കുഞ്ഞാമു, പി.എം ഹൈറുന്നിസ,വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി.എം അഷ്‌റഫ്, എ.പി കുഞ്ഞബ്ദുള്ള, കെ ജയകൃഷ്ണൻ, സി.പി രവീന്ദ്രൻ,പി.പി മോഹൻദാസ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ടി രാജേന്ദ്രൻ ചടങ്ങിൽ നന്ദി പറഞ്ഞു.
പയ്യോളി നഗരസഭയിൽ ‘ഹെൽത്തി കൊയിലാണ്ടി’ പദ്ധതിക്ക് തുടക്കമായി
Oct 27, 2026, 2:09 pm GMT+0000
payyolionline.in
