കൊഴിഞ്ഞാമ്പാറ കൊലപാതകം: ഒരാൾക്കു കൂടി പങ്കെന്ന് സൂചന; കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പോലീസ്

news image
Oct 29, 2026, 4:19 am GMT+0000 payyolionline.in

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ കൊലപാതകത്തിൽ ഒരാൾക്കു കൂടി പങ്കുണ്ടെന്ന് സൂചന. പ്രതിയായ അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. എന്നാൽ കേസിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

​കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ ജനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുളിമുറിയിലെ ജലസംഭരണിയിലാണ് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അമ്മ നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe