പയ്യോളിയിൽ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; ഗതാഗതം പുനഃസ്ഥാപിച്ചു-വീഡിയോ

news image
Oct 31, 2026, 3:14 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ടൗണിൽ പോസ്റ്റ് ഓഫീസിനു മുൻപിൽ ടോറസ് ലോറി ഇലക്ട്രിക് ലൈനിൽ ഇടിച്ച് പയ്യോളി – പേരാമ്പ്ര റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 2:45-ഓടെയായിരുന്നു സംഭവം.

അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്നുവീഴുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻതന്നെ പയ്യോളി പോലീസ് സ്ഥലത്തെത്തുകയും അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഇലക്ട്രിക് കട്ടറിന്റെ സഹായത്തോടെ തകർന്ന പോസ്റ്റ് മുറിച്ചുമാറ്റി റോഡ് വൃത്തിയാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. ദീപകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എം. വിജീഷ്, പി.എം. ബബീഷ്, എ.കെ. സരിൻ ലാൽ, ജെ. ജയകൃഷ്ണൻ, സി.എസ്. ശരത്, കെ.പി. റഷീദ്, ഹോംഗാർഡ് ഗണേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe