‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയിൽ’; കെഎസ്ആർടിസി പെൻഷൻ പരിഷ്കരിക്കില്ലെന്ന് സർക്കാർ

news image
Nov 2, 2026, 5:08 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളി. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം തള്ളിയത്. നിലവിൽ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സർക്കാർ പറയുന്നു. പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സർക്കാർ ഇറക്കി. സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe