എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തിരിച്ചടി. പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി തെറ്റാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിദ്യാർഥികൾ അപേക്ഷ പോലും നൽകാതെയാണ് പരീക്ഷ എഴുതാൻ അനുമതി നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളി കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച് കോടതി
Nov 3, 2026, 10:29 am GMT+0000
payyolionline.in
